ജനങ്ങളെ വെല്ലുവിളിച്ചല്ല സർക്കാർ വികസനം -എസ്.എം.വൈ.എം പാലാ രൂപത

കോട്ടയം: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെയും സർവേ നടപടിക്കെതിരെയും ജനരോഷം ആളിക്കത്തുന്നതിനിടെ സർക്കാറിനെതിരെ വിമർശനവുമായി എസ്.എം.വൈ.എം പാലാ രൂപത. ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലേറിയ സർക്കാർ ഏത്​ വികസനപദ്ധതി നടപ്പാക്കാൻ തുനിയുമ്പോഴും മുഖ്യ പരിഗണന നൽകേണ്ടത് ജനങ്ങളുടെ താൽപര്യത്തിനാണ്. ജനഹിതത്തെ മാനിക്കാതെയും അവരെ വെല്ലുവിളിച്ചും മുന്നോട്ടുപോയിട്ടുള്ള സർക്കാറുകളുടെ അനുഭവങ്ങൾ അധികാരത്തിലിരിക്കുന്നവർ ഓർമിക്കുന്നത് നല്ലതാണ്. ജനങ്ങളെയും പരിസ്ഥിതിയെയും കേരളത്തി‍ൻെറ സമ്പദ്ഘടനയെയും ബാധിക്കുന്ന സിൽവർലൈൻ പദ്ധതി കേരളത്തിന്‌ അത്യന്താപേക്ഷിതമാണോ എന്ന് സർക്കാർ പുനരാലോചിക്കണമെന്നും ആവശ്യപ്പെട്ടു. രൂപത പ്രസിഡന്‍റ്​ ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ,വൈസ് പ്രസിഡന്‍റ്​ റിന്‍റു റെജി, ജനറൽ സെക്രട്ടറി ഡിബിൻ വാഴപറമ്പിൽ, എഡ്വിൻ ജോസി, ടോണി കവിയിൽ, നവ്യ ജോൺ, മെറിൻ പൊയ്യാനിയിൽ, ലിയ തെരേസ് ബിജു, ലിയോൺസ് സായ് എന്നിവർ സംസാരിച്ചു. പാലാ രൂപതയുടെ ഭാഗമായി വരുന്ന ജില്ലയിലെ പ്രദേശങ്ങളിൽ സർവേ നടപടികളുടെ ഭാഗമായി വരും ദിവസങ്ങളിൽ കുറ്റികൾ നാട്ടാനിരിക്കെയാണ് എസ്.എം.വൈ.എം രൂപത സമിതിയുടെ പ്രതികരണം. മരുന്നുകളുടെ വിലവർധന: 'സർക്കാർ ഇടപെടണം' കോട്ടയം: ജീവൻ രക്ഷാമരുന്നുകളുടെ വില വർധിപ്പിക്കാനുള്ള നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി തീരുമാനം കേന്ദ്രസർക്കാറിനെക്കൊണ്ട് പിൻവലിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കുട്ടനാട് ആരോഗ്യപരിപാലന സംഘം (കാപ്സ്) നേതൃയോഗം ആവശ്യപ്പെട്ടു. പാരസെറ്റമോൾ അടക്കം 800ലധികം മരുന്നുകൾക്ക് 10 ശതമാനമാണ് വിലവർധനയാണ്​ വരുന്നത്​. പനി, ഹൃദ്രോഗം, അലർജി, ത്വഗ്​രോഗം, വിളർച്ച തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ ഇതിൽപ്പെടുന്നു. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി, പെട്രോൾ ഡീസൽ, പാചകവാതകം തുടങ്ങി നിത്യോപയോക സാധനങ്ങൾ അടക്കമുള്ള വിലക്കയറ്റം നിലനിൽക്കെ മരുന്നു വിലവർധന വലിയ ജീവിതപ്രതിസന്ധി ഉണ്ടാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്‍റ്​ ജോസ് കോയിപ്പള്ളി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബിജു ചെറുകാട്, ഫിലിപ് എബ്രഹാം, റോയി ചെറിയാൻ, ദീപ പ്രദീപ്, മാത്യു മത്തായി, സുജ ട്രീസ ബേബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.