ഭരണപരിഷ്‌കാര കമീഷന്‍ ശിപാർശക്കെതിരെ പ്രമേയം

കോട്ടയം: മലങ്കരസഭ തർക്കത്തിൽ ഹിതപരിശോധന നടത്തണമെന്ന ഭരണപരിഷ്‌കാര കമീഷന്‍ ശിപാർശക്കെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിങ്​ കമ്മിറ്റി യോഗത്തിൽ പ്രമേയം. സുപ്രീംകോടതിയുടെ അന്തിമവിധി അട്ടിമറിക്കുന്നതിനായി ഭരണപരിഷ്‌കാര കമീഷന്‍ ദുരുദ്ദേശ്യപരവും പക്ഷപാതപരവുമായി ശിപാര്‍ശ ചെയ്ത നിയമ നിര്‍മാണത്തിൽ പൊതുജന അഭിപ്രായം ക്ഷണിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് പ്രതിഷേധാര്‍ഹമാണെന്ന്​ പ്രമേയത്തിൽ പറയുന്നു. ഇത്​ രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും ജുഡീഷ്യറിയോടുള്ള അവഹേളനവും ഭരണഘടന ലംഘനവുമാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കാലതാമസം വരുത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്​ ശിപാർശയെന്നും ഇതിൽ കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ച്, അഞ്ച് വര്‍ഷം പൂര്‍ത്തിയാകാറാവുകയും വിധി നടത്തിപ്പ് പുരോഗമിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇത്​ അട്ടിമറിക്കാനും ഒരു വിഭാഗത്തെ സംരക്ഷിക്കാനും നടത്തുന്ന നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.