ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി. യു.ഡി.എഫ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കെ-റെയില്‍ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി നാടിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മാടപ്പള്ളി മണ്ഡലം ചെയര്‍മാന്‍ ബാബു കുരീത്രയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഷെരീഫ്, മാടപ്പള്ളി സര്‍വിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് ടി.എം. ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോബിച്ചന്‍ കണ്ണമ്പള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി വര്‍ഗീസ്, സെലീനാമ്മ തോമസ്, മുജീബ് റഹ്‌മാന്‍, ടോണി കുട്ടംപേരൂര്‍, ടോണി അറക്കല്‍, ജയശ്രീ പ്രഹ്ലാദന്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ ഒന്നിന് കോട്ടയത്ത് നടക്കുന്ന കെ-റെയില്‍ വിരുദ്ധ ജനകീയ സദസ്സ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഫോട്ടോ: യു.ഡി.എഫ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കെ-റെയില്‍ വിരുദ്ധ സമ്മേളനം കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.