വൈക്കം: വൈക്കം കായലോരത്തെ ജങ്കാർ ജെട്ടിയിൽ ഓട്ടോ ടാക്സി പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണംതെറ്റി കായലിലേക്ക് മറിഞ്ഞു. വെള്ളത്തിൽ മുങ്ങിത്താണ ടാക്സിയുടെ ഡോർ തുറന്ന് ഡ്രൈവറായ യുവതി കരക്കുകയറി. മറവൻതുരുത്ത് ഐ.എച്ച്.ഡി.പി കോളനിയിൽ കലാലയത്തിൽ ബിന്ദുവാണ് (38) ഞായറാഴ്ച രാത്രി 12ഓടെ അപകടത്തിൽപ്പെട്ടത്. യുവതിയെ ഉടൻ പ്രദേശവാസികൾ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. രാത്രി യാത്രക്കാരെ ജങ്കാർ ജെട്ടിക്കുസമീപം ഇറക്കിയശേഷം ഓട്ടോ ടാക്സി പിന്നോട്ടെടുത്തപ്പോൾ നിയന്ത്രണംവിട്ട് മറിഞ്ഞതാണെന്നാണ് യുവതി പറയുന്നത്. അതേസമയം, രാത്രി 12ന് ശേഷം യുവതി മറവൻതുരുത്ത് ഭാഗത്തുനിന്ന് വൈക്കത്ത് യാത്രക്കാരുമായി എത്തിയെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും യുവതി അന്തർ സംസ്ഥാനക്കാരനായ ഭർത്താവുമായി രാത്രി കലഹിച്ചതിനെ തുടർന്ന് ടാക്സിയുമെടുത്ത് പോന്നതായി വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ്, നഗരസഭ കൗൺസിലർമാർ, പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി. നാട്ടുകാരും ജീവനക്കാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തിങ്കളാഴ്ച രാവിലെ വടമുപയോഗിച്ച് ഒരുമണിക്കൂറോളം ശ്രമത്തിനൊടുവിലാണ് ടാക്സി കരക്കെത്തിച്ചത്. പടം: KTL Jankar വൈക്കം ജങ്കാർ ജെട്ടിക്കുസമീപം കായലിൽവീണ ഓട്ടോ ടാക്സി നാട്ടുകാർ വടമുപയോഗിച്ച് കരക്കെത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.