സമരങ്ങളെ അടിച്ചമർത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധം -ഉമ്മൻ ചാണ്ടി

കോട്ടയം: ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ അടിച്ചമർത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് മെംബർഷിപ് വിതരണ പരിപാടിയുടെ ഭാഗമായി ബൂത്ത് അടിസ്ഥാനത്തിൽ നടത്തുന്ന ഭവനസന്ദർശനത്തിന്‍റെ ജില്ലതല ഉദ്ഘാടനം പുതുപ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിൽ സമരത്തെ പൊലീസിനെ ഉപയോഗിച്ച്​ നിർവീര്യമാക്കാമെന്ന സർക്കാറിന്‍റെ വ്യാമോഹം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ് അധ്യക്ഷതവഹിച്ചു. മുൻമന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്, നേതാക്കളായ നിബു ജോൺ, സണ്ണി പാമ്പാടി, സാം കെ.വർക്കി, സിബി ജോൺ, തോമസ് ചെറിയാൻ, പി.കെ. വൈശാഖ്, വത്സമ്മ മാണി, ജോജി ജോർജ്, രഞ്ചു ചെറിയാൻ, ജേക്കബ് തോമസ് തുടങ്ങിയവർ സംസാരിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 126ആം നമ്പർ ബൂത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ ചാക്കോ ദാനിയേലിന് മെംബർഷിപ് നൽകിയാണ് ഭവനസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തത്. KTL OMMEN CHANDI- കോൺഗ്രസ് ഭവനസന്ദർശനത്തിന്‍റെ ജില്ലതല ഉദ്ഘാടനം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.