തെങ്ങ് വീണ് വീട് തകർന്നു

ചങ്ങനാശ്ശേരി: ശക്തമായ കാറ്റിലും മഴയിലും സമീപവാസിയുടെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്ക്​. തൃക്കൊടിത്താനം പഞ്ചായത്ത് 14ാം വാർഡിലെ മണിമുറിഭാഗത്ത് വടക്കേ കണ്ണമ്പള്ളിയിൽ കെ.വി. ശ്യാമളയുടെ വീടാണ് പൂർണമായും തകർന്നത്. വീട്ടുമുറ്റത്തിരുന്ന ബൈക്കും ഭാഗികമായി തകർന്നു. ഞായറാഴ്ച വൈകീട്ടോടെ തൃക്കൊടിത്താനം പഞ്ചായത്തിലാകമാനം കനത്ത മഴയും കാറ്റുമുണ്ടായി. ഇതിനിടെയായിരുന്നു സംഭവം. മഴ പെയ്തപ്പോൾ വീടിന് പുറത്തുണ്ടായിരുന്ന സാധനങ്ങൾ എടുക്കാൻ ശ്യാമള പുറത്തിറങ്ങിയ സമയത്താണ് കൂറ്റൻ തെങ്ങ് വീടിനുമുകളിലേക്ക് പതിച്ചത്. ആസ്ബസ്​റ്റോസ്, ഓട്, വീടിന്റെ ചുവരുകൾ എന്നിവ പൂർണമായും തകർന്നു. K T L CHR 6 house broken കനത്ത കാറ്റിലും മഴയിലും കൂറ്റൻ തെങ്ങ് വീണ് തൃക്കൊടിത്താനം മണിമുറി ഭാഗത്തെ കെ.വി. ശ്യാമളയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.