ഓർമച്ചെപ്പ് തുറന്ന് പൂർവവിദ്യാർഥികളുടെ ഒത്തുചേരൽ

എരുമേലി: സ്‌കൂള്‍ കാലഘട്ടത്തിന്റെ ഓര്‍മകളുമായി പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ 1978 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികളാണ് 'ഓര്‍മച്ചെപ്പ്' എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. മുൻ പ്രഥമാധ്യാപിക കമലാദേവി ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി എം.വി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥികളായ പി.ജി. രഘുനാഥന്‍, നൂഹ് ആറ്റാത്തറ, എം.സി. ഫിലോമിന, ശ്രീകലാദേവി ചൂണ്ടശ്ശേരില്‍, രാജേന്ദ്രന്‍ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരെ ആദരിച്ചതിനൊപ്പം സ്‌കൂളിന്റെ സമഗ്ര വികസനത്തിയായി പ്രയത്‌നിച്ച അന്തരിച്ച റിട്ട. പ്രഥമാധ്യാപകന്‍ ചന്ദ്രശേഖരന്‍ നായരെ അനുസ്മരിച്ചു. പൂര്‍വവിദ്യാര്‍ഥിയും പി.എസ്.സി ബോര്‍ഡ് അംഗവുമായ പി.കെ. വിജയകുമാറിനെ ആദരിച്ചു. സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ഥികള്‍ക്ക് ഉപഹാരമായി കസേരയും മേശയും വിതരണം ചെയ്യുമെന്നും ഇവർ അറിയിച്ചു. ചിത്രം 1) ഓർമച്ചെപ്പ് റിട്ട. പ്രഥമാധ്യാപിക കമലാദേവി ഉദ്ഘാടനം ചെയ്യുന്നു 2) എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി 1978 ബാച്ചിലെ വിദ്യാര്‍ഥികൾ ഒത്തുചേർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.