കുമളി: പെരിയാർ കടുവസങ്കേതത്തിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവം നടത്തുന്നത് സംബന്ധിച്ച വിലയിരുത്തലുകൾക്ക് തമിഴ്നാട് ഉദ്യോഗസ്ഥസംഘം തേക്കടിയിലെ വനപാലകർക്കൊപ്പം മംഗളാദേവി സന്ദർശിച്ചു. തേനി, ഉത്തമപാളയം ഡി.ആർ.ഒ കൗസല്യ, എ.എസ്.പി ശ്രേയ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലെ തമിഴ്നാട് സംഘമാണ് ഞായറാഴ്ച മംഗളാദേവി സന്ദർശിച്ചത്. ഏപ്രിൽ 16നാണ് ഈ വർഷത്തെ ചിത്രാപൗർണമി ഉത്സവം. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാൽ കേരള-തമിഴ്നാട് അധികൃതർ സംയുക്തമായാണ് വർഷത്തിൽ ഒരുദിവസം നടക്കുന്ന ഉത്സവ പരിപാടിക്ക് നേതൃത്വം നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ഉത്സവം നടന്നിരുന്നില്ല. ഇടവേളക്കുശേഷം ഉത്സവം നടക്കുന്നതിനാൽ പതിവിൽ കൂടുതൽ ഭക്തരും നാട്ടുകാരും മലകയറി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് കാട്ടിലെ ക്ഷേത്രപരിസരം വൃത്തിയാക്കി കൂടുതൽ സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച ആലോചനകൾക്കാണ് ഉദ്യോഗസ്ഥ സംഘം മംഗളാദേവിയിലെത്തിയത്. സംഘം പിന്നീട് ക്ഷേത്രത്തിൽനിന്ന് തമിഴ്നാട് ലോവർ ക്യാമ്പിലേക്കുള്ള പളിയൻകുടി പാത വഴി തമിഴ്നാട്ടിലേക്ക് തിരികെ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.