മൂലമറ്റം: ഇടുക്കിയെ ഞെട്ടിച്ച് വെടിവെപ്പും കൊലപാതകവും. മൂലമറ്റം ഹൈസ്കൂളിന് സമീപത്തുണ്ടായ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്. കഞ്ഞിക്കുഴി കീരിത്തോട് സ്വദേശി ജബ്ബാർ എന്ന സനൽ ആണ് മരിച്ചത്. പ്രദീപ് എന്നയാൾക്കാണ് പരിക്ക്. ഇയാളെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാവോളി പുത്തൻപുര ഫിലിപ്പ് മാർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.30ഓടെയാണ് വെടിവെപ്പുണ്ടായത്. ചായക്കടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഫിലിപ്പ് വീട്ടിൽ നിന്ന് തോക്ക് എടുത്തുകൊണ്ടുവന്ന് ഭീഷണിപ്പെടുത്തി. ജനം കൂടിയതോടെ വാഹനത്തിൽ രക്ഷപ്പെട്ട ഫിലിപ്പിനെ പിന്തുടർന്നവർക്ക് നേരെ നടത്തിയ വെടിവെപ്പിലാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ജബ്ബാർ എന്ന സനൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.