ഇന്‍റേൺഷിപ് പരീക്ഷ കോട്ടയം: 2022 ജനുവരിയിലെ രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം (പുതിയ സ്കീം-2020 അഡ്മിഷൻ -റെഗുലർ / 2018, 2019 അഡ്മിഷൻ -റീ അപ്പിയറൻസ്) (പഴയ സ്കീം -2017 അഡ്മിഷൻ -റീ അപ്പിയറൻസ്) പരീക്ഷയുടെ ഇന്‍റേൺഷിപ് പരീക്ഷക്ക് പങ്കെടുക്കുന്ന വിദ്യാർഥികൾ തങ്ങളുടെ ഇന്‍റേൺഷിപ് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പ് തലവൻ മുഖേന പരീക്ഷ ബോർഡ് ചെയർമാന് ഏപ്രിൽ ഒന്നിന് മുമ്പ് ഇ-മെയിൽ മുഖേന സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വിദ്യാർഥികൾ കോളജുകളുമായി ബന്ധപ്പെടുക. പരീക്ഷ തീയതി ആറാം സെമസ്റ്റർ എൽഎൽ.ബി (ത്രിവത്സരം) (2015-17 അഡ്മിഷൻ-സപ്ലിമെന്‍ററി, 2014 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ് / 2013 അഡ്മിഷൻ -സെക്കൻഡ് മേഴ്‌സി ചാൻസ് / 2013ന് മുമ്പുള്ള അഡ്മിഷൻ -തേർഡ് മേഴ്‌സി ചാൻസ്), 10ാം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം) (2010 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ് / 2009 അഡ്മിഷൻ -സെക്കൻഡ് മേഴ്‌സി ചാൻസ് / 2009 വരെയുള്ള അഡ്മിഷൻ - തേർഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടെ 31നും 1050 രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ ഒന്നിനും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. ടൈംടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. അഞ്ചാം സെമസ്റ്റർ എൽഎൽ.ബി (ത്രിവത്സരം) (2015-17 അഡ്മിഷൻ-സപ്ലിമെന്‍ററി, 2014 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ് / 2013 അഡ്മിഷൻ -സെക്കൻഡ് മേഴ്‌സി ചാൻസ് / 2013ന് മുമ്പുള്ള അഡ്മിഷൻ - തേർഡ് മേഴ്‌സി ചാൻസ്), ഒമ്പതാം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം) (2010 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ് / 2009 അഡ്മിഷൻ - സെക്കൻഡ് മേഴ്‌സി ചാൻസ് / 2009 വരെയുള്ള അഡ്മിഷൻ - തേർഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ ആറിന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടെ 31 നും 1050 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ ഒന്നിനും അപേക്ഷിക്കാം. ടൈംടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2021 ആഗസ്റ്റിൽ സ്കൂൾ ഓഫ് ലെറ്റേഴ്‌സ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ - ഫാക്കൽറ്റി, 2020-22 ബാച്ച്) - സി.എസ്.എസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2021 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽഎൽ.ബി (2019 അഡ്മിഷൻ -റെഗുലർ / 2018 അഡ്മിഷൻ - സപ്ലിമെന്‍ററി), എൽഎൽ.ബി (ത്രിവത്സരം) (2013-17 അഡ്മിഷൻ - സപ്ലിമെന്‍ററി / 2012 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ് / 2011 അഡ്മിഷൻ - സെക്കൻഡ് മേഴ്‌സി ചാൻസ് / 2011 മുതലുള്ള അഡ്മിഷൻ - തേർഡ് മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ എത്തിക്കേണ്ട അവസാനതീയതി ഏപ്രിൽ 11. 2022 ജനുവരിയിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) (2017 അഡ്മിഷൻ - റെഗുലർ / 2016 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 , 160 രൂപ നിരക്കിലെ ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. 2021 ഡിസംബറിൽ നടന്ന 10ാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽഎൽ.ബി (ഓണേഴ്‌സ്) (2016 അഡ്മിഷൻ - റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലെ ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. 2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽഎൽ.ബി(ഓണേഴ്‌സ്) (2018 അഡ്മിഷൻ - റെഗുലർ / 2017, 2016 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയം സൂക്ഷ്മപരിശോധന എന്നിവക്കുള്ള അപേക്ഷ യഥാക്രമം 370, 160 രൂപ ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാനതീയതി ഏപ്രിൽ 11.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.