മുണ്ടക്കയം ഈസ്റ്റ്: വള്ളിയാങ്കാവ് ദേവീ ക്ഷേത്രത്തിന് മുന്നിൽ പ്രവർത്തിച്ച രണ്ടു കടകൾ കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കി. ശേഷിക്കുന്ന രണ്ട് കടകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന. അമ്പലത്തിലെ പ്രവേശന കവാടത്തിന് ഇരുവശത്തുമുള്ള രണ്ടു കടകളാണ് ശനിയാഴ്ച പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയത്. ഒരു കടക്കെതിരെ കടയുടെ നടത്തിപ്പുകാരുടെ ബന്ധു നൽകിയ പരാതിയിലും മറ്റൊരു കടക്കെതിരെ എസ്റ്റേറ്റ് മാനേജ്മെന്‍റ് നൽകിയ പരാതിയിലുമാണ് നടപടി. അമ്പലത്തിന് സമീപത്തായുള്ള കട പൊളിച്ചുനീക്കാനുള്ള നടപടിക്കെതിരെ ആദ്യം പ്രതിഷേധം ഉണ്ടായെങ്കിലും പിന്നീട് ഉത്തരവ് നടപ്പാക്കുകയായിരുന്നു. വസ്തുതർക്കം സംബന്ധിച്ച് കുടുംബപരമായ പരാതികൾ നിലനിൽക്കെ ബന്ധുനൽകിയ പരാതിയിലാണ് ഈ കട പൊളിച്ചുനീക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടത്. വ്യാജ പരാതിയാണ് ഇതെന്നും കട പൊളിച്ചുനീക്കാൻ മറ്റൊരാളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതെന്നും കട നടത്തിപ്പുകാരി പറഞ്ഞു. ഇതുകൂടാതെ ടി.ആർ ആൻഡ് എസ്റ്റേറ്റ് വക സ്ഥലത്ത് മൂന്ന് കടകൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ പൊളിച്ചുമാറ്റണമെന്ന് നോട്ടീസ് നൽകിയതോടെ രണ്ട് കടക്കാർ കോടതിയെ സമീപിക്കുകയും സ്റ്റോപ് മെമ്മോ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്‍റെ കാലാവധിയും ഉടൻ കഴിയും. പ്രാദേശികമായി അല്ലാതെ പുറത്തുനിന്നുള്ള ആളുകൾ ധാരാളം എത്തുന്ന അമ്പലത്തിനു മുന്നിൽ വ്യാപാരത്തിന്‍റെ പേരിൽ കടക്കാർ തമ്മിൽ വാക്കേറ്റവും പ്രശ്നങ്ങളും സ്ഥിരം സംഭവമാണെന്ന് പൊലീസ് പറയുന്നു. ചെറിയ കടകൾ പൊളിച്ചുനീക്കാൻ പലരും സമ്മർദം ചെലുത്തുന്നതായും ആക്ഷേപമുണ്ട്. പെരുവന്താനം പൊലീസിന്റെ സാന്നിധ്യത്തിലാണ് കടകൾ പൊളിച്ചുനീക്കിയത്. KTLw BL Valliyamkavu Temple കടകൾ പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കാനെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.