നൈസർഗികതയുടെ നാട്യാവതാരമായിരുന്നു തിലകൻ -വി.എൻ. വാസവൻ

കോട്ടയം: നൈസർഗികതയുടെ നാട്യാവതാരമായിരുന്നു നടൻ തിലകനെന്ന്​ മന്ത്രി വി.എൻ. വാസവൻ. തിലകൻ സ്മാരകവേദിയുടെ അഞ്ചാമത് സമഗ്രസംഭാവനക്കുള്ള പുരസ്കാര വിതരണത്തിന്‍റെ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സിനിമയിലും ജീവിതത്തിലുമുള്ള ഏതു പ്രശ്നങ്ങളിലും അഭിപ്രായം നിർഭയത്തോടെ രേഖപ്പെടുത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന്​ മന്ത്രി കൂട്ടിച്ചേർത്തു. സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം മന്ത്രി സജി ചെറിയാൻ, മന്ത്രി വാസവനിൽനിന്ന്​ ഏറ്റുവാങ്ങി. ലഭിച്ച അവാർഡ്​ തുക തിലകൻ സ്മാരകവേദിക്ക്​ തന്നെ മന്ത്രി തിരികെ നൽകി. പ്രമോദ് പയ്യന്നൂർ, എബ്രഹാം കലമണ്ണിൽ, ആലപ്പി ഋഷികേശ്, ബഷീർ മണക്കാട്, വക്കം സുധി, നടി വിജി കൊല്ലം, കേശാലങ്കാരം പ്രകാശ് വിഗ്സ്, പുള്ളിമോടി അശോക് കുമാർ, രാജേഷ് അമ്പാടി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ രാജു എബ്രഹാം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, കെ.എം. എബ്രഹാം, ബിനോയ് വേളൂർ എന്നിവർ സംസാരിച്ചു. പടം:dp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.