മദ്​റസ ഓഡിറ്റോറിയം ഉദ്ഘാടനം

ചങ്ങനാശ്ശേരി: പഴയപള്ളി മുസ്‌ലിം ജമാഅത്തിന്‍റെ കീഴിലുള്ള കവല മയ്യത്താന്‍കരയില്‍ നിര്‍മിച്ച പുതിയ മദ്​റസ ഓഡിറ്റോറിയം പഴയപള്ളി ചീഫ് ഇമാം ഹാഫിള് ജുനൈദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. പഴയപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ ഹാഷിം കൈതക്കളം അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് നജീബ് പത്താന്‍ ആമുഖ പ്രസംഗം നടത്തി. പുതൂര്‍പ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ പി.എസ്. മുഹമ്മദ് ബഷീര്‍, ഫലാഹിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ എം.കെ. ഇബ്രാഹീം മന്നാനി എന്നിവര്‍ സംസാരിച്ചു. എം. അബ്ദുല്‍ നാസര്‍ സ്വാഗതവും ഖജാന്‍ജി കെ. ഷരീഫ് കുട്ടി നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മതവിജ്ഞാന സദസ്സിന് തുടക്കമായി. പരിപാലന സമിതി അംഗങ്ങളായ നൗഷാദ് ഉമ്മര്‍, ടി.പി. ഷാജഹാന്‍, മുഹമ്മദ് നജീബ്, അനസ് അഹമ്മദ്, ബൈജു, എം.എ. സിയാദ്, എം. നജീബ് എന്നിവര്‍ നേതൃത്വം നല്‍കി. KTL CHR 2 ing പഴയപള്ളി മുസ്‌ലിം ജമാഅത്തിന്‍റെ കീഴിലുള്ള മയ്യത്താന്‍കരയില്‍ നിർമിച്ച മദ്​റസ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം പഴയപള്ളി ചീഫ് ഇമാം ഹാഫിള് ജുനൈദ് അസ്ഹരി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.