കോട്ടയം: സി.പി.എമ്മിന് മാത്രമുള്ള സി.പി.എമ്മിന്‍റെ കമീഷൻ പദ്ധതി മാത്രമാണ് കെ-റെയിൽ എന്നും കെ-റെയിലിന് കുഴിക്കുന്ന കുഴിയിൽ പിണറായിതന്നെ വീഴുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജനവികാരം കണക്കിലെടുത്ത് പദ്ധതി അടിയന്തരമായി പിൻവലിക്കാൻ ഇടതുസർക്കാർ തയാറാകണമെന്നും റവന്യൂ ഉദ്യോഗസ്ഥരെ മടക്കിവിളിക്കാൻ വകുപ്പുമന്ത്രി ആർജവം കാട്ടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷന്‍റെ 37ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. പ്രതിനിധിസമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്‍റ് കെ.ആർ. കുറുപ്പ് അധ്യക്ഷത വഹിച്ചു. 'പെൻഷൻകാരോടുള്ള സർക്കാറിന്‍റെ നിഷേധാത്മകനയം' വിഷയത്തിൽ നടന്ന സിമ്പോസിയം കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.