കോട്ടയം: സർവകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യം സർവകലാശാലയുടെ തനത് ഫണ്ടിൽനിന്ന് നൽകണമെന്നുള്ള ഉത്തരവ് പിൻവലിക്കണമെന്നും ആശങ്കകൾ ദുരീകരിക്കണമെന്നും എം.ജി സർവകലാശാല സെനറ്റ് യോഗം ആവശ്യപ്പെട്ടു. സെനറ്റ് അംഗം ഡോ. പി.ആർ. ബിജുവാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾക്കായി തനത് ഫണ്ടിനെ ആശ്രയിക്കേണ്ടിവന്നാൽ വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന ഫീസിനങ്ങൾ ക്രമാതീതമായി വർധിക്കും. ഇത് സാധാരണക്കാരെ ദോഷകരമായി ബാധിക്കും. പ്രതിഭാധനരായ ആളുകളെ അക്കാദമിക മേഖലക്ക് നഷ്ടപ്പെടുന്നതിനും ഇത്തരം നടപടി കാരണമാകുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സെനറ്റിലെ ജീവനക്കാരുടെ പ്രതിനിധി ജെ. ലേഖ പ്രമേയത്തെ പിന്താങ്ങി. കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സർവകലാശാല നൽകിയ നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ കോളജ് അധികൃതർക്കെതിരെ നടപടിയുണ്ടാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞവർഷത്തെ വാർഷിക റിപ്പോർട്ടും 2019-20 വർഷത്തെ വാർഷിക കണക്കും ഓഡിറ്റ് റിപ്പോർട്ടും യോഗം അംഗീകരിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷതവഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ. റെജി സക്കറിയ, പ്രഫ. പി. ഹരികൃഷ്ണൻ, ഡോ.എ. ജോസ്, ഡോ. ബിജു പുഷ്പൻ, ഡോ. ബാബു മൈക്കിൾ, ഡോ.ആർ. അനിത, പ്രഫ. പി.എസ്. സുകുമാരൻ, ജസ്റ്റിൻ ജോസഫ്, ഡോ. വർഗീസ് ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.