കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന് 49.94കോടി വരവും 49.94കോടി ചെലവും 44,892 രൂപ നീക്കി ബാക്കിയുമുള്ള ബജറ്റ് വൈസ് പ്രസിഡന്‍റ് അഡ്വ. സാജൻ കുന്നത്ത് അവതരിപ്പിച്ചു. സാമ്പത്തിക ബാധ്യതമൂലം കഷ്ടത അനുഭവിക്കുന്ന നിർധന കിഡ്നി രോഗികൾക്ക് ആശ്വാസമായി മുണ്ടക്കയം ഗവ. ആശുപത്രിയിൽ സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡയാലിസിസ് സെന്‍റർ എന്നപേരിൽ ഡയാലിസിസ് യൂനിറ്റിന് ഒരുകോടി വകയിരുത്തി. സൗജന്യ ഡയാലിസിസ് കിറ്റ് നൽകാൻ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുണ്ടക്കയം, എരുമേലി, കൂട്ടിക്കൽ ആശുപത്രികളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നതിനും എരുമേലി ഗവ. ആശുപത്രിയിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് ബ്ലോക്ക് ഓഫിസ് കെട്ടിടത്തിൽ സൗരോർജ പ്ലാൻറ് സ്ഥാപിക്കാൻ 20 ലക്ഷം രൂപ വകയിരുത്തി. പാലിയേറ്റിവ് കെയർ വിഹിതമായി പഞ്ചായത്തുകൾക്ക് 8.77ലക്ഷം രൂപയും സെക്കൻഡറി പാലിയേറ്റിവ് കെയർ പദ്ധതിക്കായി 10 ലക്ഷം രൂപയും വകയിരുത്തി. ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകുന്നതിനും കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും 16 ലക്ഷം രൂപയും നീക്കിവെച്ചു. അജിത രതീഷ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.