സ്കൂ​ട്ട​ർ മോഷണക്കേസ് പ്രതി പിടിയിൽ

ച​ങ്ങ​നാശ്ശേ​രി: ച​ങ്ങ​നാശ്ശേ​രി​യി​ൽനി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് മു​ങ്ങി​യയാളെ മു​ണ്ട​ക്ക​യ​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി. പെ​രു​വ​ന്താ​നം പ​ല്ലോ​ർ​കാ​വ് പൊ​ള്ളി​ല്ല​ത്ത് രാ​ജീ​വിനെയാണ് (46) ച​ങ്ങ​നാശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​റേ​പ്പ​ള്ളി​യു​ടെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന പാ​മ്പു​ഴ സ്വ​ദേ​ശി കെ.​കെ. അ​കാ​ശ് മോന്‍റെ സ്കൂ​ട്ട​റാ​ണ് പാ​റ​പ്പ​ള്ളി അ​ങ്ക​ണ​ത്തി​ൽനി​ന്ന് ക​ഴി​ഞ്ഞ 22ന് ​വൈ​കീട്ട് മോ​ഷ​ണം പോ​യ​ത്. വാ​ഹ​ന ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ലോ​ഡ്ജി​ന് സ​മീ​പ​ത്തു​നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.