പ്രിൻസിപ്പൽ ഇൻകം ടാക്സ് കമീഷണറുടെ വീട്ടിൽ സി.ബി.ഐ പരിശോധന

കോട്ടയം: കോട്ടയം ഡിവിഷന്‍റെകൂടി ചുമതലയുള്ള പ്രിൻസിപ്പൽ ഇൻകം ടാക്സ് കമീഷണറുടെ വീട്ടിലും ഓഫിസിലും സി.ബി.ഐ പരിശോധന. കോട്ടയത്തെ ഓഫിസിലും ചാലുകുന്നിലെ അദ്ദേഹത്തിന്‍റെ വസതിയിലുമാണ് പരിശോധന നടത്തിയത്. ഉച്ചക്ക്​ രണ്ടരയോടെ സി.ബി.ഐ സംഘം ആദ്യം പബ്ലിക് ലൈബ്രറിക്ക്​ സമീപത്തെ ഓഫിസിൽ എത്തി. തുടർന്ന്, ഇദ്ദേഹവുമായി ചാലുകുന്നിലെ വസതിയിലും എത്തി. പരിശോധന വൈകീട്ട് അഞ്ചര വരെ നീണ്ടു. കോട്ടയത്തുകൂടാതെ, ന്യൂ ഡൽഹിയിലെ ഇദ്ദേഹത്തിന്‍റെ വസതിയിലും പരിശോധന നടന്നു. ഒരുവർഷം മുമ്പാണ് പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം കോട്ടയത്ത് എത്തിയത്. നേരത്തേ ഉദ്യോഗസ്ഥനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് കേസുണ്ടായിരുന്നു. ഇതോടൊപ്പം അലവൻസുകളിൽ തിരിമറി നടത്തിയതുൾപ്പെടെ മറ്റ്​ ആരോപണങ്ങളും നേരിടുന്നുണ്ട്. ഈ കേസിലാണ് ഇപ്പോഴ​ത്തെ പരിശോധനയെന്നാണ് സൂചന. ഇദ്ദേഹം സി.ബി.ഐ കസ്റ്റഡിയിലാണെന്നും സൂചനയു​ണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.