പരീക്ഷ തീയതി കോട്ടയം: ഒന്നാം സെമസ്റ്റർ ബി. വോക്ക് (പുതിയ സ്കീം -2020 അഡ്മിഷൻ -റെഗുലർ / 2019, 2018 അഡ്മിഷൻ റീ അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ഏപ്രിൽ 11ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടുകൂടി 31നും 1050 രൂപ പിഴയോടുകൂടി ഏപ്രിൽ ഒന്നിനും അപേക്ഷിക്കാം. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫലം 2021 സെപ്റ്റംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി സൈക്കോളജി (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി -സി.എസ്.എസ് - 2020-22 ബാച്ച്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2021 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറപ്പി (2008 മുതലുള്ള അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലെ ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ എട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.