ചങ്ങനാശ്ശേരി: ജലഗതാഗതവകുപ്പ് ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെ പോളനീക്കാൻ അധികൃതർ തയാറാകണമെന്ന് സ്രാങ്ക് അസോസിയേഷൻ. ജെട്ടിയിൽ പോളകൾ തിങ്ങിക്കിടക്കുന്നതിനാൽ ബോട്ടുകൾ അടുക്കുന്നതിന് തടസ്സങ്ങൾ സൃഷ്ട്ടിക്കുന്നു. ബോട്ട് ഗതാഗതവും പ്രതിസന്ധിയിലായി. നിരവധി യാത്രക്കാരും വ്യാപാരികളും വിദ്യാർഥികളും ബോട്ട് മാർഗമാണ് ഉപയോഗിക്കുന്നത്. പോളകൾ തിങ്ങിക്കിടക്കുന്നതിനാൽ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയുടെ അടുത്ത് പോകുന്നതിനും തടസ്സം നേരിടുന്നു. പോള ബോട്ടിന്‍റെ പ്രൊപ്പല്ലറിൽ കുരുങ്ങി ബോട്ടിന്‍റെ എൻജിനുകൾക്ക് തകരാറുകൾ ഉണ്ടാകുവാനും അപകടങ്ങൾക്കും ഇടയാക്കുന്നു. ലക്ഷക്കണക്കിന് തുക വിനിയോഗിച്ചാണ് ഓരോതവണയും ബോട്ടുജെട്ടിയിലെയും ജലപാതയിലെയും പോള വാരിനീക്കുന്നത്. പോള കയറിയതിനെത്തുടർന്ന് ബോട്ടുജെട്ടി മുതൽ കിടങ്ങറവരെ ജലഗതാഗതവും താറുമാറായ നിലയിലാണ്. ബോട്ടുജെട്ടിയിലും ബോട്ട് കടന്നുവരുന്ന കിടങ്ങറ മുതലുള്ള ജലപാതയിൽ പോളയും നീർസസ്യങ്ങളും വളർന്ന് ബോട്ടിന് കടന്നുവരാനാകാത്ത നിലയിലായി. എസ്.ബി കോളജ് ബോട്ടണി വിഭാഗത്തിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ബോട്ട് ജെട്ടിയിലെയും ജലപാതയിലെയും പോള സ്ഥിരമായി നീക്കംചെയ്യാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഇത്തരം പരിപാടികൾ നടന്നില്ല. അടിയന്തരമായി ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിലെ പോള നീക്കംചെയ്യാൻ ഇറിഗേഷൻ വകുപ്പ് തയാറാകണമെന്ന് സ്രാങ്ക് അസോ. സംസ്ഥാനസമിതി ആവശ്യപ്പെട്ടു. സ്രാങ്ക് അസോ. സംസ്ഥാന പ്രസിഡന്‍റ് സി.എൻ. ഓമനക്കുട്ടൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം, സംസ്ഥാന ട്രഷറർ എം.സി. മധുകുട്ടൻ, രക്ഷാധികാരി കെ.എസ്. അനൂപ്, വൈസ് പ്രസിഡന്‍റുമാരായ പ്രേംജി, ദേവിദാസ്, ജോ. സെക്രട്ടറിമാരായ വിനോദ് നടുത്തുരുത്ത്, ജോൺ, മറ്റ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു ഷാജി, ടോൺബി, കിഷോർ, രഞ്ജീഷ്‌കുമാർ, സഹദേവൻ, സാനു വേണാട്ട്കാട്, ഷൈജു തുടങ്ങിയവർ പങ്കെടുത്തു. KT L CHR 5 boat ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ പോള നിറഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.