കെ-റെയിൽ സമരം ശക്തമാക്കും -കെ.സി. ജോസഫ്

ചങ്ങനാശ്ശേരി: മാടപ്പള്ളി ജനതയെ ഒറ്റപ്പെടുത്തുന്ന കെ-റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കുംവരെ യു.ഡി.എഫ് സമരരംഗത്ത് ഉണ്ടാകുമെന്ന് മുൻമന്ത്രി കെ.സി. ജോസഫ്. യു.ഡി.എഫ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാടപ്പള്ളിയിൽ കെ-റെയിൽ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥർ ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നിൽ പരാജയപ്പെട്ട് പിന്മാറേണ്ടിവന്നു. മാടപ്പള്ളി സമരം സംസ്ഥാനതലത്തിൽ കെ-റെയിൽ സമരത്തിന്‍റെ ഗതിമാറ്റി എന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ പി.എൻ. നൗഷാദ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യാൻ, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, പി.എസ്. രഘുറാം, പി.എച്ച്. നാസർ, സാബു മുല്ലശ്ശേരി, ആന്‍റണി കുന്നുംപുറം, മോട്ടി കാവനാടിയിൽ, ജയിംസ് കാലാവടക്കൻ, ശശിധരൻ നായർ, ചെറിയാൻ ചാക്കോ, എം.ആർ. മഹേഷ്, സുധീർ ശങ്കരമംഗലം, തോമസ് അക്കര, പി.എച്ച്. ഷാജഹാൻ, പി.സി. വർഗീസ്, ജെയിംസ്കുട്ടി തെക്കേപറമ്പിൽ, മോട്ടി മുല്ലശ്ശേരി, സണ്ണിച്ചൻ പുലിക്കോട്, ബാബു കുര്യത്ര, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, ബിനു മൂലയിൽ, രഞ്ജിത്​ അറയ്ക്കൽ, ജിക്കു കുര്യാക്കോസ്​, സിയാദ് അബ്ദുറഹ്മാൻ, സിബിച്ചൻ ഇടശ്ശേരിപറമ്പിൽ, സോഫിയ ലാലിച്ചൻ എന്നിവർ സംസാരിച്ചു. പടം: യു.ഡി.എഫ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം നേതൃയോഗം മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.