രണ്ട് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി മാർസ്ലീവ മെഡിസിറ്റി

പാലാ: രണ്ടാം വാർഷിക നിറവിൽ നിൽക്കുന്ന മാർസ്ലീവ മെഡിസിറ്റിയിൽ ഒരേദിവസം രണ്ട് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ഇവർ രണ്ടുപേരും മൂന്നുവർഷത്തിലധികമായി വൃക്കസംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നവരും ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്യേണ്ടിവന്നിരുന്നവരുമായിരുന്നു. രോഗികളായ 49 കാരന്‍റെയും 36 കാരിയുടെയും വൃക്കയുടെ പ്രവർത്തനം പൂർണമായി നിലച്ചതോടെയാണ്​ വൃക്ക മാറ്റിവക്കേണ്ടിവന്നത്. ഒരാൾക്ക് ഭർത്താവും മറ്റൊരാൾക്ക് സഹോദരനുമാണ്​ വൃക്ക നൽകിയത്​. യൂറോളജി വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ. വിജയ് രാധാകൃഷ്ണൻ, നെഫ്രോളജി വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ. മഞ്ജുള രാമചന്ദ്രൻ, അനസ്തേഷ്യ വിഭാഗം കൺസൽട്ടന്‍റ് ഡോ. ജയിംസ് സിറിയക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. ആൽവിൻ ജോസ് പി, ഡോ. തോമസ് മാത്യു, ഡോ. എബി ജോൺ, ഡോ. അജയ് പിള്ള, ഡോ. ബേസിൽ പോൾ, ഡോ. ലിബി ജി.പാപ്പച്ചൻ, ഡോ. ശിവാനി ബക്ഷി എന്നിവരും പങ്കാളികളായിരുന്നു. വൃക്ക സ്വീകർത്താക്കൾ ശസ്ത്രക്രിയക്കുശേഷം പത്താം ദിവസം ആശുപത്രി വിട്ടു. സമ്പൂർണ ട്രാൻസ്​പ്ലാന്‍റ്​ സെന്‍റർ എന്ന രീതിയിലാണ് മാർസ്ലീവ മെഡിസിറ്റിയുടെ പ്രവർത്തനമെന്നും ഉടൻതന്നെ കഡാവറിക് വൃക്ക മാറ്റിവെക്കൽ ആരംഭിക്കുന്നതിനുള്ള പ്രക്രിയകൾ തുടങ്ങിയെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. വൃക്ക ദാതാക്കൾക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ വലിയ മുറിവുകളോ മുറിപ്പാടുകളോ ഇല്ലാതെ ശസ്ത്രക്രിയ ചെയ്യുവാനും മൂന്നാമത്തെ ദിവസംതന്നെ ആശുപത്രി വിടാനും സാധിച്ചുവെന്നും യൂറോളജി സീനിയർ കൺസൾട്ടന്‍റ് ഡോ. വിജയ് രാധാകൃഷ്ണൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ മൂലം ഡയാലിസിസ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ വൃക്കരോഗികൾക്കായി വളരെ കുറഞ്ഞ ചെലവിലാണ് ട്രാൻസ്​പ്ലാന്‍റേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് നെഫ്രോളജി സീനിയർ കൺസൽട്ടന്‍റ് ഡോ. മഞ്ജുള രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.