കോട്ടയം: വൈക്കം നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തെ വാർഷിക ബജറ്റ് നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അവതരിപ്പിച്ചു. 32.32കോടി വരവും 31.97കോടി ചെലവും 34.77ലക്ഷം രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വൈക്കത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ടും കോവിഡ് രോഗവ്യാപനം മൂലം മന്ദഗതിയിലായ വികസന പ്രവർത്തനങ്ങൾക്ക് നവജീവനും ഉൽപാദന, സേവനമേഖലകൾക്ക് ഉണർവും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ചെയർപേഴ്സൻ രേണുക രതീഷ് അധ്യക്ഷതവഹിച്ചു. ദാരിദ്ര്യ ലഘൂകരണത്തിനായി നാലുകോടി, പഴയ എൽ.ഐ.സി കെട്ടിടം പൊളിച്ചുമാറ്റി പുതിയ ബഹുനില വാണിജ്യസമുച്ചയം നിർമിക്കുന്നതിനായി രണ്ടുകോടി, പാർപ്പിട പദ്ധതികൾക്കായി മൂന്നരക്കോടി, ശുചിത്വ പാലന കോവിഡ് പ്രതിരോധത്തിന് ഒരുകോടി, പശ്ചാത്തല വികസനത്തിന് രണ്ടുകോടി, വനിത ക്ഷേമപ്രവർത്തനങ്ങൾക്ക് 20 ലക്ഷം, നഗരത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് 20 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി 25 ലക്ഷം, കാർഷിക മേഖലക്ക് 46 ലക്ഷം, വിദ്യാഭ്യാസത്തിന് 51 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.