ചമ്പക്കര ദേവീക്ഷേത്രത്തിൽ ഉത്സവം

കറുകച്ചാൽ: ചമ്പക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും. വൈകീട്ട് ആറിന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 29 മുതൽ ഏപ്രിൽ മൂന്നുവരെ എല്ലാ ദിവസവും രാവിലെ ആറുമുതൽ വിശേഷാൽ പൂജകൾ, 7.30 മുതൽ ഒമ്പതുവരെ അൻപൊലി, പറ വഴിപാട്, 9.30ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, വൈകീട്ട് ആറുമുതൽ 7.30 വരെ അൻപൊലി, പറ വഴിപാട്. ഏപ്രിൽ നാലിന് രാവിലെ എട്ടിന് ശ്രീബലി, വൈകീട്ട് ആറിന് വലിയകാഴ്ചശ്രീബലി, സേവ. 12ന് പള്ളിനായാട്ടിനെഴുന്നള്ളിപ്പ്. അഞ്ചിന് വൈകീട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്, ആറിന് ആറാട്ട് തുടങ്ങിയവയാണ് പരിപാടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.