പൊതുപ്രവര്‍ത്തന രംഗത്തെ സൗമ്യഭാവം എന്‍.ഇ ഓര്‍മയായി

കൂട്ടിക്കല്‍: പൊതുപ്രവര്‍ത്തന രംഗത്ത് ആറുപതിറ്റാണ്ട് സജീവമായിരുന്ന കൊക്കയാര്‍, നാരകംപുഴ, നെടുമ്പുറത്ത് എന്‍.ഇ. ഇസ്മായിലിന് (84) നാട് കണ്ണീരോടെ വിടനൽകി. വ്യാഴാഴ്ച രാത്രി നിര്യാതനായ എന്‍.ഇ. ഇസ്മായിലിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നാടിന്‍റെ വിവിധ പ്രദേശങ്ങളില്‍നിന്ന്​ നിരവധിയാളുകളാണ് എത്തിയത്. ഇടുക്കി ഡി.സി.സി അംഗമായിരുന്നു. കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് അംഗം, കൊക്കയാര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റ്​, കൊക്കയാര്‍ കാര്‍ഷിക വികസന സമിതിയംഗം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​, കൂട്ടിക്കല്‍ മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റ്​, നാരകംപുഴ മക്കാ മസ്ജിദ് രക്ഷാധികാരി, മക്കാ മസ്ജിദ് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കൂട്ടിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. ഇ.എം. ആഗസ്തി, ഇബ്രാഹീംകുട്ടി കല്ലാര്‍, വിവിധ കക്ഷിനേതാക്കളായ കെ.ടി. ബിനു, കെ.എല്‍. ദാനിയേല്‍, ഷാജഹാന്‍ മഠത്തില്‍, ബിജോ മാണി, ടോണി തോമസ്, ഡൊമിന സജി, സണ്ണി തട്ടുങ്കല്‍, പ്രിയ മോഹനന്‍, പി.എ അബ്ദുല്‍ റഷീദ്, സിറിയക് തോമസ്, ജോണ്‍ പി.തോമസ്, നെച്ചൂര്‍ തങ്കപ്പന്‍, മോളി ഡൊമിനിക് തുടങ്ങി നിരവധിയാളുകള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. തുടര്‍ന്ന്​ നാരകംപുഴ യൂനിയന്‍ ബാങ്ക് ജങ്ഷനില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം അഡ്വ. ഇബ്രാഹീംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷതവഹിച്ചു. KTL WBL NE Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.