ശക്തിനഗറിലെ ചെരിപ്പുകടയിൽ വൻ അഗ്​നിബാധ

ഏറ്റുമാനൂര്‍: . എം.സി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മാക്സ് എന്ന ചെരിപ്പുകടയിലാണ് ബുധനാഴ്ച രാത്രി പതിനൊന്നര കഴിഞ്ഞ് തീ പടര്‍ന്നത്. കടയുടെ എതിര്‍വശത്തുള്ള തട്ടുകടക്കാരാണ് പൂട്ടിക്കിടക്കുന്ന സ്ഥാപനത്തില്‍നിന്ന്​ പുക ഉയരുന്നത് കണ്ടത്. വിവരം അറിഞ്ഞ് കോട്ടയത്തുനിന്നും കടുത്തുരുത്തിയില്‍നിന്നും എത്തിയ അഗ്​നിരക്ഷാസേനയുടെ നാലു യൂനിറ്റ്​ ഒരു മണിക്കൂറിലധികം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബഹുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍നിന്നാണ് തീപടര്‍ന്നത്. താഴത്തെ നില പൂര്‍ണമായി അഗ്​നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അഗ്​നിബാധക്ക്​ കാരണമെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം സ്വദേശിയുടേതാണ് സ്ഥാപനം. .................... കെ.എം. മാണി സ്‌മൃതിസംഗമം ഏപ്രിൽ ഒമ്പതിന് കോട്ടയം: കെ.എം. മാണിയുടെ മൂന്നാം ചരമവാർഷിക ദിനമായ ഏപ്രിൽ ഒമ്പതിന് തിരുനക്കര മൈതാനത്ത് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കെ.എം. മാണി സ്‌മൃതിസംഗമത്തിൽ ജില്ലയിലെ പാർട്ടി ഭാരവാഹികളെ പങ്കെടുപ്പിക്കുന്നതിന് നിയോജക മണ്ഡലം പ്രസിഡന്‍റുമാരുടെ യോഗത്തിൽ തീരുമാനിച്ചു. യോഗം പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. ജില്ലയിലെ നിയോജക മണ്ഡലം നേതൃയോഗങ്ങൾ 28നുള്ളിലും മണ്ഡലം, വാർഡ് യോഗങ്ങൾ ഏപ്രിൽ മൂന്നിനകവും പൂർത്തീകരിക്കാൻ തീരുമാനിച്ചു. പോക്ഷകസംഘടന യോഗങ്ങൾ ഏപ്രിൽ ആറിനകം പൂർത്തിയാക്കും. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, ജോബ് മൈക്കിൾ എം.എൽ.എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, മീഡിയ കോഓഡിനേറ്റർ വിജി എം. തോമസ്, ജോസഫ് ചാമക്കാല, നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ ഫിലിപ് കുഴികുളം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.