മണൽ കടത്തിയ ലോറി പിടിച്ചെടുത്തു

എരുമേലി: മണലുമായി പോയ ലോറി പൊലീസ് പിന്തുടർന്ന് പിടികൂടി. വ്യാഴാഴ്ച രാവിലെ ഉമ്മിക്കുപ്പയിലാണ് സംഭവം. പമ്പയാറ്റിൽനിന്ന്​ അനധികൃതമായി വാരിയ മണലാണ് പിടികൂടിയത്. മണൽ കടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പിക്അപ് ജീപ്പിൽ കണമലയിൽ രഹസ്യമായി നിരീക്ഷണം നടത്തുന്നതിനിടെയാണ് മണൽ ലോറി എത്തിയത്. പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ലോറി തിട്ടയിൽ ഇടിപ്പിച്ചു നിർത്തിയ ശേഷം ഡ്രൈവർ താക്കോലുമായി ഓടി രക്ഷപ്പെട്ടു. എസ്.ഐ സാബുമോൻ ജോസഫ്, എ.എസ്.ഐ ബെന്നി, സി.പി.ഒ രാജേഷ് എന്നിവർ റെയ്​ഡിൽ പങ്കെടുത്തു. രാത്രിയുടെ മറവിൽ പമ്പയാറ്റിൽ വ്യാപക മണലൂറ്റ് നടക്കുന്നതായി പരാതിയുണ്ട്. മണൽ മാഫിയ പ്രദേശവാസികൾക്ക് ഭീഷണിയാകുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.