ഹാൻസ് വിറ്റ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉദയനാപുരം: വിദ്യാർഥികൾക്കും വാഹന ഡ്രൈവർമാർക്കും നിരോധിത പുകയില ഉൽപന്നമായ ഹാൻസ് വിറ്റുവന്ന ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി. തുറുവേലിക്കുന്ന് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ഉദയനാപുരം തുറുവേലിക്കുന്ന് വൈക്കപ്രയാർ കുന്നുംപുറത്ത് ബിനുമോനെ (കുറിഞ്ഞി) ആണ് പിടികൂടിയത്. വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 100 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. എസ്.ഐ ഷാജികുമാറിന്‍റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ജാക്സൻ എന്നിവർ നേതൃത്വം നൽകി. ......... സനദ്​ദാന സമ്മേളനം കാഞ്ഞിരപ്പള്ളി: ഹിദായത്തുൽ ഇസ്​ലാം അറബിക് കോളജിന്‍റെ 71ാം വാർഷികവും സനദ് ദാന സമ്മേളനവും വെള്ളിയാഴ്ച വൈകീട്ട്​ നാലിന്​ നടക്കും. സമ്മേളനത്തിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. ............... വൈദ്യുതി മുടങ്ങും തെങ്ങണ: നടക്കപാടം ട്രാൻസ്​ഫോർമറിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. തെങ്ങണ: കരികണ്ടം ട്രാൻസ്​ഫോർമറിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കോട്ടയം: പരുത്തിക്കുഴി, അറേബ്യൻ, പുത്തേട്ട്, ഇടത്തിൽ അമ്പലം, ചവിട്ടുവരി ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.