കൂട്ടിക്കൽ സ്മാർട്ട്‌ വില്ലേജ് ഓഫിസ് നിർമാണം പുരോഗമിക്കുന്നു

കൂട്ടിക്കൽ: പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 44 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ല നിർമിതി കേന്ദ്രത്തിനാണ് ചുമതല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ട് വില്ലേജ് ഓഫിസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന്​ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുമ്പ്​ വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്ന റവന്യൂ വകുപ്പിന്റെ 13 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടവും നിർമിക്കുന്നത്. മുമ്പുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയതിനാൽ നിലവിൽ വില്ലേജ് ഓഫിസ് കൂട്ടിക്കൽ പഞ്ചായത്തിന് സമീപമുള്ള വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിർമാണ പ്രവൃത്തികൾ ആറുമാസത്തിനകം പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിൽ കൂവപ്പള്ളി, മുണ്ടക്കയം, ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫിസുകളുടെയും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. KTL MLA News ചിത്ര വിവരണം: കൂട്ടിക്കൽ വില്ലേജ് ഓഫിസിന്‍റെ നിർമാണ പുരോഗതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിലയിരുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.