പ്രാദേശിക മേഖലകളിലേക്ക് അധിക കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ

എരുമേലി: സ്വകാര്യ ബസുകൾ നടത്തിയ പണിമുടക്ക് എരുമേലിയുടെ മലയോരമേഖലകളിലെ വിദ്യാർഥികളെയും ജനങ്ങളെയും സാരമായി ബാധിച്ചു. മുക്കൂട്ടുതറ, മൂലക്കയം, ആറാട്ടുകയം, അഴുതമുന്നി, എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിലെ ജനങ്ങളുടെ യാത്ര ദുരിതത്തിലായി. എരുമേലി കെ.എസ്.ആർ.ടി.സി ബസ്​സ്റ്റേഷനിൽനിന്ന് ദീർഘദൂര സർവിസുകളടക്കം 21 സർവിസ്​ നടത്തി. രണ്ട് ബസ്​ അധിക സർവിസുകൾ നടത്തി. യാത്രക്കാരുടെ ആവശ്യാനുസരണം പ്രാദേശികമേഖലകളിലേക്ക് അധിക ട്രിപ്പുകൾ നടത്തിയതായും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. അധിക ട്രിപ്പുകൾ മുട്ടപ്പള്ളി, മുക്കൂട്ടുതറ, തുലാപ്പള്ളി മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി. ചിത്രം: എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്ന യാത്രക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.