റോഡ് നിർമാണം ആരംഭിച്ചു

ആപ്പാഞ്ചിറ: കടുത്തുരുത്തി ഗവ.പോളിടെക്നിക് കോളജിലേക്കുള്ള റോഡ് നിർമാണോദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഏറ്റുമാനൂർ-എറണാകുളം റോഡിൽ ആപ്പാഞ്ചിറ പോളിടെക്നിക് ജങ്​ഷനിൽനിന്ന് കോളജിലേക്കുള്ള യാത്രാസൗകര്യം ഉറപ്പാക്കുന്നതോടൊപ്പം ഈ ഭാഗത്ത് നിർദേശിക്കപ്പെട്ടിട്ടുള്ള കേന്ദ്രീയ വിദ്യാലയം, അഗ്നിരക്ഷാ കാര്യാലയം, ഹോമിയോ ആശുപത്രി, അംഗൻവാടി, പൊതുകളി സ്ഥലം എന്നിവക്കെല്ലാം പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് റോഡ് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുള്ളതെന്ന് എം.എൽ.എ അറിയിച്ചു. സാമൂഹിക ആഘാത പഠനത്തിനുശേഷം സർക്കാറിന്റെ അനുമതി ലഭിക്കാതിരുന്നതുമൂലമാണ് പോളിടെക്നിക് റോഡ് നിർമാണം നടപ്പാക്കാൻ കഴിയാതെ ഇതുവരെ തടസ്സപ്പെട്ടുകിടന്നിരുന്നത്. മഴക്കാലത്തിന്​ മുമ്പ്​ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.