ഹൈകോടതിയെ സമീപിക്കും

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍. ഒരു വിഭാഗം ദേവസ്വം ഉദ്യോഗസ്ഥരും വിജിലന്‍സ് എസ്‌.ഐയും മറ്റും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ റിപ്പോര്‍ട്ട്. ദേവസ്വം വക അന്യാധീനപ്പെട്ടുപോയ സ്ഥലം തിരികെ പിടിക്കാനുള്ള ശ്രമവും ഉപദേശക സമിതിയെ ഒഴിവാക്കി കാണിക്കവഞ്ചി എണ്ണിയതിനെ ചോദ്യം ചെയ്തതുമെല്ലാം വിരോധത്തിനു കാരണമായി. സര്‍ക്കാറിന്‍റെ മറ്റൊരു ഏജന്‍സിയെക്കൊണ്ട് സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.