വൈക്കം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ വെച്ചൂർ യൂനിറ്റ് സമ്മേളനം വെച്ചൂർ പെൻഷൻ ഭവനിൽ നടത്തി. ജില്ല ജോയന്‍റ് സെക്രട്ടറി കെ.സി. കുമാരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. തോമസ്, സാംസ്‌കാരികവേദി പ്രതിനിധി പി.കെ. ശിവൻകുട്ടി മേനോൻ, തലയാഴം യൂനിറ്റ് പ്രസിഡന്‍റ് പി.കെ. മുരളീധരൻ നായർ, ബ്ലോക്ക് പ്രസിഡന്‍റ് സി.വി. ഡാങ്കേ, ബ്ലോക്ക് സെക്രട്ടറി പി.കെ. ചെല്ലപ്പൻ, യൂനിറ്റ് അംഗം യു.മോഹനൻ, സി.എസ്.എം കുമാർ എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ മികച്ചനേട്ടം കൊയ്ത ഉണ്ണി പുത്തൻവേലിച്ചിറ, ആര്യ ആർ. നാഥ്, രേഷ്മ ജഗദീഷ്, ആതിര എസ്. നായർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. -- ചിത്രം: KTL Varshikam കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ വെച്ചൂർ യൂനിറ്റ് സമ്മേളനം ജില്ല ജോയന്‍റ് സെക്രട്ടറി കെ.സി. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു --- സി.കെ. ചന്ദ്രപ്പൻ അനുസ്മരണം വൈക്കം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ കിസാൻസഭ ദേശീയ പ്രസിഡന്‍റുമായിരുന്ന സി.കെ. ചന്ദ്രപ്പന്‍റെ 10ാം ചരമവാർഷിക അനുസ്മരണം നടത്തി. കച്ചേരിക്കവലയിൽ കിസാൻസഭ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സെക്രട്ടറി ഇ.എൻ. ദാസപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കിസാൻസഭ മണ്ഡലം പ്രസിഡന്‍റ് കെ.വി. പവിത്രൻ, സെക്രട്ടറി കെ.കെ. ചന്ദ്രബാബു, ജില്ല കമ്മിറ്റി അംഗം കെ.സി. ഗോപാലകൃഷ്ണൻ നായർ, കെ.വി. ജീവരാജൻ, കെ.രഘുനന്ദനൻ എന്നിവർ സംസാരിച്ചു. ------ ചിത്രം: KTL Kisan sabha കിസാൻസഭ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.കെ. ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം സെക്രട്ടറി ഇ.എൻ. ദാസപ്പൻ ഉദ്ഘാടനം ചെയ്യുന്നു -------- സമ്മേളനവും കുടുംബ സംഗമവും കോട്ടയം: സി.ആർ.പി.എഫ് പെൻഷനേഴ്‌സ് ഫോറം ജില്ല സമ്മേളനവും കുടുംബസംഗമവും ഞായറാഴ്ച രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ്, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കുട്ടികൾക്ക് സ്കോളർഷിപ്, ചികിത്സസഹായം തുടങ്ങിയവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.