അംബേദ്കർ ഗ്രാമവികസന പദ്ധതി അവലോകനം

കൂരാലി: അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ എലിക്കുളം രണ്ടാംമൈൽ പട്ടികജാതി കോളനിയിൽ നടത്തിയ നവീകരണങ്ങളുടെ അവലോകനയോഗം നടത്തി. മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി, അംഗങ്ങളായ കെ.എം. ചാക്കോ കരിമ്പീച്ചിയിൽ, മാത്യൂസ് പെരുമനങ്ങാട്ട്, നിർമിതി എൻജിനീയർ പി.കെ. അനിൽകുമാർ, എസ്.സി വികസന ഓഫിസർ എസ്. അഞ്ജു, തങ്കപ്പൻ പറമ്പുങ്കൽ, ഷീബ സുരേഷ്, വി.എം. സിന്ധു എന്നിവർ പങ്കെടുത്തു. KTL VZR 7 Mani .C. Kappan MLA ചിത്രവിവരണം എലിക്കുളം രണ്ടാംമൈൽ കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനം മാണി സി.കാപ്പൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.