ഡി.വൈ.എഫ്.ഐ സ്നേഹവീടിന് തറക്കല്ലിട്ടു

പൊൻകുന്നം: പ്രളയത്തിൽ വീട് നഷ്ടമായ കുടുംബത്തിന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹീം ശിലാസ്ഥാപനം നടത്തി. ജില്ല പ്രസിഡന്‍റ് കെ.ആർ. അജയ് അധ്യക്ഷതവഹിച്ചു. പ്രളയത്തിൽ വീട് നഷ്ടമായ ചിറക്കടവ് മണ്ണംപ്ലാവിലെ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിനാണ് തറക്കല്ലിട്ടത്. ജില്ല സെക്രട്ടറി സജേഷ് ശശി, ജില്ല ജോ.സെക്രട്ടറി ബി. സുരേഷ് കുമാർ, കർഷകസംഘം ജില്ല പ്രസിഡന്‍റ് പ്രഫ.ആർ. നരേന്ദ്രനാഥ്, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. ഗിരീഷ് എസ്.നായർ, വി.ജി. ലാൽ, കെ. സേതുനാഥ്, റംഷാദ് റഹ്മാൻ, ടി.എൻ. ഗിരീഷ്കുമാർ, ബി. ഗൗതം, ബി. അരുൺ എന്നിവർ സംസാരിച്ചു. KTL VZR 12 A. A Rahim DYFI ചിത്രവിവരണം ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നിർമിച്ചുനൽകുന്ന സ്നേഹവീടിന് അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹീം തറക്കല്ലിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.