കോട്ടയം: ശബരിമലയിൽ സ്ത്രീകളെ ബലമായി കയറ്റാൻ നടത്തിയ നീക്കം പരാജയപ്പെട്ടതുപോലെ സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിലെ ജനങ്ങൾ നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ പിണറായി സർക്കാറിന് മുട്ടുമടക്കേണ്ടിവരുമെന്ന് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ കീഴ്പ്പെടുത്തി പദ്ധതി നടപ്പിലാക്കാം എന്ന സർക്കാറിന്‍റെ വ്യാമോഹം നടക്കില്ലെന്നും എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, കെ.സി. ജോസഫ്, യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, അസീസ് ബഡായി, ജോഷി ഫിലിപ്, സാജു എം.ഫിലിപ്, മുണ്ടക്കയം സോമൻ, മധൻലാൽ, കെ.ടി. ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ഫിലിപ് ജോസഫ്, വി.ജെ. ലാലി, സിബി ജോൺ, മാത്തുക്കുട്ടി പ്ലാത്താനം, പി.എൻ. നൗഷാദ്, ജോർജ് പുളിങ്കാട്, ബേബി തൊണ്ടാംകുഴി, മാഞ്ഞൂർ മോഹൻകുമാർ, തോമസ് കല്ലാടൻ, സഖറിയാസ് സേവ്യർ , ഫിൽസൺ മാത്യു, കെ.സി. പീറ്റർ, എസ്. രാജീവ്, കെ.ജി. ഹരിദാസ്, ജോമി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. KTL UDF യു.ഡി.എഫ് ജില്ല നേതൃയോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.