സി.എം.എസ് പ്രസിന്‍റേത്​ കേരള പുരോഗമനത്തിന്‍റെകൂടി ചരിത്രം -എം.ജി. രാധാകൃഷ്ണൻ

കോട്ടയം: സി.എം.എസ് പ്രിന്‍റിങ്​ പ്രസിന്‍റെ 200ആം വാർഷികം യഥാർഥത്തിൽ കേരളത്തിന്‍റെ രണ്ട് ശതാബ്ദത്തിന്‍റെ വളർച്ചയുടെയും മാറ്റത്തിന്‍റെയും പുരോഗമനത്തിന്‍റെയും ചരിത്രമാണെന്ന്​ മുതിർന്ന മാധ്യമപ്രവർത്തകൻ ഡോ. എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. 'ബെഞ്ചമിൻ ബെയ്​ലി; മലയാളം അച്ചടി; കേരളം നവോത്ഥാനം- 21ആം നൂറ്റാണ്ടിൽനിന്ന്​ കാണുമ്പോൾ' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷതവഹിച്ചു. മഹായിടവക ഭാരവാഹികളായ നെൽസൺ ചാക്കോ, ഡോ. ഷാജൻ ഇടിക്കുള, ജേക്കബ് ഫിലിപ് കല്ലുമല, ഫിലിപ് എം.വർഗീസ്, സി.എം.എസ് പ്രസ് മാനേജർ സുനിൽ രാജ് ഫിലിപ് എന്നിവർ സംസാരിച്ചു KTL CMS സി.എം.എസ് പ്രസിന്‍റെ ദ്വിശതാബ്ദിയോട്​ അനുബന്ധിച്ച്​ നടന്ന സെമിനാറിൽ ഡോ. എം.ജി. രാധാകൃഷ്ണൻ സംസാരിക്കുന്നു ..................... മന്ത്രി സജി ചെറിയാൻ രാജിവെക്കണം -പി.സി. തോമസ് കോട്ടയം: കെ-റെയിൽ ബഫർസോണുമായി ബന്ധപ്പെട്ട്​ ജനങ്ങ​ളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന്​ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്. ബഫർ സോണില്ലെന്ന മന്ത്രിയുടെ പ്രസ്താവന കെ-റെയിൽ എം.ഡിതന്നെ തള്ളിയിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത്​ തുടരാനുള്ള അർഹത അദ്ദേഹത്തിന്​ നഷ്ടമായിരിക്കുകയാണ്​. രാജ്യദ്രോഹികളാണ്​ സമരത്തിന് മുന്നിലെന്ന മന്ത്രിയുടെ പ്രസ്താവന ബുദ്ധിശൂന്യത കൊണ്ടാണെന്നും പി.സി. തോമസ്​ പ്രസ്താവനയിൽ പറഞ്ഞു. ..................... ജലദിനാചരണം കോട്ടയം: അന്താരാഷ്ട്ര ജലദിനത്തോട്​ അനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ തോമസ് കോട്ടൂര്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഡോ. സിന്ധുമോള്‍ ജേക്കബ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു വലിയമല, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സിജോ തോമസ് എന്നിവര്‍ സംസാരിച്ചു. 'ജലസംരക്ഷണം ഇന്നിന്‍റെയും ഭാവിതലമുറയുടെയും ആവശ്യം' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് സാമൂഹിക പ്രവര്‍ത്തകന്‍ റെജിമോന്‍ ടി.ചാക്കോ നേതൃത്വം നല്‍കി. ജലസംരക്ഷണ പ്രതിജ്ഞയുമെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.