ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ലോക്ഡൗണ്‍ സിന്‍ഡ്രോം ദിനത്തോട്​ അനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. വിഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതോടൊപ്പം സമൂഹത്തില്‍ തുല്യനീതിയും സമത്വവും ഉറപ്പുവരുത്തുവാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ ലൗലി ജോര്‍ജ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, കോട്ടയം നഗരസഭ കൗണ്‍സിലര്‍ ടി.സി. റോയി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഷൈല തോമസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: KTL KSSS കോട്ടയം സോഷ്യല്‍ സര്‍വിസ്​ സൊസൈറ്റി സംഘടിപ്പിച്ച ഡൗണ്‍ സിന്‍ഡ്രോം ദിനാചരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു --------- സി.കെ. ചന്ദ്രപ്പൻ അനുസ്മരണം ഇന്ന് വൈക്കം: അഖിലേന്ത്യ കിസാന്‍സഭ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈക്കത്ത് സി.കെ. ചന്ദ്രപ്പൻ അനുസ്മരണം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് കച്ചേരിക്കവലയിൽ നടത്തുന്ന യോഗം കിസാന്‍സഭ ജില്ല സെക്രട്ടറി ഇ.എൻ. ദാസപ്പൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.