കെ-റെയിൽ സമരം സ്വാതന്ത്ര്യ സമരത്തിന് സമാനം -കൊടിക്കുന്നിൽ സുരേഷ്

ചങ്ങനാശ്ശേരി: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളമൊന്നാകെ അണിനിരക്കുന്ന കാഴ്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആബാലവൃദ്ധം ജനം ഒത്തുചേർന്ന ദേശീയ സമരത്തിന് സമാനമായ പോരാട്ടമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ് എം.പി. മാടപ്പള്ളിയിൽ അക്രമം അഴിച്ചുവിട്ടത് കാക്കിയിട്ടിറങ്ങിയ പാർട്ടി ഗുണ്ടകളാണ്. സമരത്തിൽ തീവ്രവാദികളുണ്ടെന്ന മന്ത്രി സജി ചെറിയാന്‍റെ അഭിപ്രായം മനുഷ്യത്വത്തിന്‍റെ കണികപോലുമില്ലാത്ത മാർക്സിസ്റ്റ് നവമാടമ്പിയുടേതാണ്. കരിനിയമങ്ങൾ പ്രയോഗിച്ചു ജനങ്ങളെ നിശ്ശബ്ദരാക്കാമെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ സമരമുഖത്ത് കോൺഗ്രസ് നിലകൊള്ളും. മന്ത്രിമാരും കെ-റെയിൽ അധികാരികളും പരസ്പരവിരുദ്ധമായ വ്യാജ പ്രസ്‌താവനകളാണ് നടത്തുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.