വയോജന കലോത്സവം: മനം നിറച്ച് 'ചിരി'

വാഴൂർ: വാഴൂർ പഞ്ചായത്ത് സംഘടിപ്പിച്ച വയോജന കലോത്സവം വേറിട്ടതും വ്യത്യസ്ത അനുഭവവുമായി. 'ചിരി' എന്ന പേരിലാണ് കലോത്സവം സംഘടിപ്പിച്ചത്. തങ്ങളുടെ യൗവനകാലത്ത് വീട്ടിലും നാട്ടിലും അരങ്ങുകളിൽ ആടിയും പാടിയും നടന്ന ഓർമകൾ പൊടിതട്ടിയെടുത്തു. നാടൻപാട്ട്, സിനിമ ഗാനാലാപനം, പ്രസംഗ മത്സരം, കസേരകളി, ബോൾ പാസിങ്​ തുടങ്ങി നിരവധി പരിപാടികളാണ് നടന്നത്. രാവിലെ 10ന്​ ആരംഭിച്ച് പ്രതീക്ഷിച്ചതിലും വൈകി വൈകീട്ട് അഞ്ചോടെയാണ് അവസാനിച്ചത്. പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. കലോത്സവ ഉദ്ഘാടനം ആർദ്രം നോഡൽ ഓഫിസർ ഡോ. ഭാഗ്യശ്രീ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ സിന്ധുചന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡി. സേതുലക്ഷ്മി, സെക്രട്ടറി ഗീത മേരി മാമൻ, അംഗങ്ങളായ അജിത് കുമാർ, സുബിൻ നെടുമ്പുറം, ജിജി നടുവത്താനി, ഡെൽമ ജോർജ്, നിഷ രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജലജകുമാരി എന്നിവർ പങ്കെടുത്തു. KTL VZR 1 Vayojana Kalolsavam ചിത്രവിവരണം വാഴൂർ പഞ്ചായത്ത് സംഘടിപ്പിച്ച വയോജന കലോത്സവം ആർദ്രം നോഡൽ ഓഫിസർ ഡോ. ഭാഗ്യശ്രീ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.