ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ഇന്നുമുതൽ പാമ്പാടിയിൽ

കോട്ടയം: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ചൊവ്വാഴ്ച മുതൽ 25വരെ പാമ്പാടിയിൽ ചേരുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ അഞ്ചിന്​ പാമ്പാടി ബസ് സ്റ്റാൻഡിലെ പൊതുസമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ കെ.എം. രാധാകൃഷ്ണൻ പതാക ഉയർത്തും. വിദ്വേഷ സംസ്കാരമല്ല വേണ്ടത് മാനവിക മൂല്യങ്ങളാണ് സെമിനാർ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ എ.എ. റഹീം ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ ഒമ്പതിന്​ പാമ്പാടി സെന്‍റ്​ ജോൺസ് ഓർത്തഡോക്സ് കതീഡ്രൽ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യും. 24ന് വൈകീട്ട് അഞ്ചിന് 'കേരള വികസനവും യുവജനങ്ങളും' സെമിനാർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 25ന് വൈകീട്ട് അഞ്ചിന്​ പ്രകടനം. 300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മെംബർഷിപ്പിൽ 10,459 പേരുടെ വർധന ഉണ്ടായിട്ടുണ്ട്. ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ട 12പേരും. 342യൂനിറ്റുകൾ പുതുതായി രൂപവത്​കരിച്ചു. ഏഴുമേഖല കമ്മിറ്റികൾ വർധിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി സജേഷ് ശശി, പ്രസിഡന്‍റ്​ കെ.ആർ. അജയ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. അനിൽകുമാർ, ബിന്ദു അജി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.