കാര്‍ഷിക യന്ത്രപരിരക്ഷണ യജ്ഞത്തിന്​ തുടക്കം

കോട്ടയം: കൃഷിവകുപ്പും കാര്‍ഷിക യന്ത്രവത്കരണ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന കാര്‍ഷിക യന്ത്രപരിരക്ഷണ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. കര്‍ഷകരുടെയും കാര്‍ഷിക സമിതികളുടെയും പക്കലെ ഉപയോഗ ശൂന്യമായതും കേടായതുമായ മുഴുവന്‍ കാര്‍ഷിക യന്ത്രങ്ങളും അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനസജ്ജമാക്കുന്നതാണ് പദ്ധതി. തുടർന്ന് ഇവ കാര്‍ഷിക കര്‍മസേനകള്‍ക്കും കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കും പാടശേഖര സമിതിക്കും കൈമാറും. ഇതിനായി കാര്‍ഷിക യന്ത്രവത്​കരണ മിഷൻ കാര്‍ഷിക യന്ത്രകിരണം സേന രൂപവത്​കരിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത 20 പേര്‍ക്ക് കാര്‍ഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിൽ പരിശീലനം നൽകും. 12 ദിവസം നീളുന്ന പരിശീലന പരിപാടിയുടെ ആദ്യബാച്ച് കോഴ കസ്റ്റം ഹയറിങ്​ സെന്‍ററില്‍ ആരംഭിച്ചു. ആത്മ കോട്ടയം പ്രോജക്ട് ഡയറക്ടര്‍ ഡോ. സന്തോഷ്‌കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ പാര്‍വതി അധ്യക്ഷതവഹിച്ചു. പ്രോജക്ട് എൻജിനീയര്‍ കെ.എസ്. ശ്യാംകുമാര്‍ പദ്ധതി വിശദീകരിച്ചു. ------- പി.എം കിസാൻ സമ്മാൻ പദ്ധതി; അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിയിലെ ഗുണഭോക്താക്കളും പുതുതായി ചേരുന്നവരും ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. ധനസഹായ വിതരണം ആധാർ അധിഷ്ഠിത പേയ്​മെന്‍റ്​ സംവിധാനത്തിലേക്ക് മാറ്റുന്നതിനാൽ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചവർക്കാണ് ഏപ്രിൽ മുതലുള്ള ധനസഹായം ലഭിക്കുക. മേയ് 31നകം ഇ.കെ.വൈ.വി വെരിഫിക്കേഷനും നിർബന്ധമായും പൂർത്തിയാക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. ------- ഒറ്റത്തവണ തീർപ്പാക്കൽ 31വരെ കോട്ടയം: രജിസ്ട്രേഷൻ വകുപ്പിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റികളുടെ റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കുടിശ്ശികയുള്ളവർക്കായി നടപ്പാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31ന് അവസാനിക്കും. സൊസൈറ്റികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല രജിസ്ട്രാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.