പാലാ: പാലാ നിയോജകമണ്ഡലത്തിലെ പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി സർക്കാർ മൂന്നുകോടി അനുവദിച്ചതായി മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു. തലനാട് പഞ്ചായത്തിലെ ചൊവ്വൂർ ഐ.എച്ച്.ഡി.പി പട്ടികവർഗ കോളനി (ഒരുകോടി), കടനാട് പഞ്ചായത്തിലെ ചാത്തൻകുന്ന് പട്ടികവർഗ കോളനി (ഒരുകോടി), കരൂർ പഞ്ചായത്തിലെ നെല്ലാനിക്കാട്ട്പാറ പട്ടികജാതി കോളനി (ഒരു കോടി). ചൊവ്വൂർ, ചാത്തൻകുന്ന് കോളനികളിൽ അനുവദിച്ച തുക വിനിയോഗിക്കുന്നത് സംബന്ധിച്ചുനടത്തിയ ഊരുകൂട്ടം ചേർന്നു. നെല്ലാനിക്കാട്ട്പാറയിലെ ഗുണഭോക്തൃയോഗം ഏപ്രിൽ മുപ്പതിനകം ചേരും. ഭവനനിർമാ, ഭവന പുനരുദ്ധാരണം, കുടിവെള്ള ടാങ്ക് നിർമാണം, വീടിന് ചുറ്റുമതിൽ നിർമാണം, കുട്ടികൾക്കു പഠനോപകരണങ്ങൾ വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് തുക ചെലവഴിക്കുക. നിർമിതികേന്ദ്രത്തിനാണ് നിർമാണപ്രവർത്തനങ്ങളുടെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.