ആടിനെ കൊന്ന നിലയിൽ

ഏറ്റുമാനൂർ: മാടപ്പാട് നെടിയകാലായിൽ ഭാരതി രാജപ്പന്‍റെ വീട്ടിലെ ആടിനെ കൊന്ന് മാംസം കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 5.30ന് ആടിനെ കറക്കുന്നതിന് ഭാരതി കൂട്ടിൽ എത്തിയപ്പോഴാണ്​ ഒരുമാസം പ്രായമായ ആടിനെ കൊന്നനിലയിൽ കാണുന്നത്. ആടിന്‍റെ രക്തം ഊറ്റിയെടുത്ത് കഴുത്ത് ഒഴികെ ബാക്കി ഭാഗങ്ങളിലെ മാംസം പൂർണമായി നഷ്ടപ്പെട്ടു. കൂടിന്‍റെ സമീപത്ത് മൃഗങ്ങളുടേതിന് സമാനമായ കാൽപാടുകളും കണ്ടെത്തി. സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ ആടിനെ കൊന്നത് വന്യമൃഗങ്ങളല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാൽപാടുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന സംശയമാണ് അധികൃതർ പങ്കുവെച്ചത്. ഏറ്റുമാനൂർ എസ്​.എച്ച്​.ഒ സി.ആർ. രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കുറുക്കന്‍റെയോ കാട്ടുപൂച്ചയുടെയോ ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാനും അധികൃതർക്ക് കഴിയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.