തിരുനക്ക​ര പൂരം നാളെ

കോട്ടയം: പൂരപ്രേമികൾ ആവേശ​ത്തോടെ കാത്തിരുന്ന തിരുനക്ക​ര പൂരം ബുധനാഴ്ച രാവി​ലെ 10ന്​ മുമ്പ്​ ​11 ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ എത്തും. അമ്പലക്കടവ്​ ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്​ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്​ ഭഗവതി ക്ഷേത്രം, കൊപ്രത്ത്​ ദുർഗ ദേവീക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, തളിക്കോട്ട മഹാദേവർ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ക്ഷേത്രം, പുല്ലരിക്കുന്ന്​ മള്ളൂർ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ്​ ചെറുപൂരങ്ങൾ എഴുന്നള്ളുന്നത്​. വൈകീട്ട്​ നാലിനാണ്​ പകൽപൂരം. തിരുനക്കര ശിവൻ പടിഞ്ഞാറുവശത്തും ചിറക്കൽ കാളിദാസൻ കിഴക്കുവശത്തും തിടമ്പേറ്റും. ഭാരത്​ വി​നോദ്​, പാമ്പാടി സുന്ദരൻ, ഗുരുവായൂർ സിദ്ധാർഥൻ, ചൈത്രം അച്ചു, മീനാട്​ വിനായകൻ, വരടിയം ജയറാം, വേമ്പനാട്​ അർജുനൻ, തോട്ടക്കാട്​ കണ്ണൻ, കീഴൂട്ട്​ ശ്രീകണ്ഠൻ, കുന്നുമ്മേൽ പരശുരാമൻ, ഈരാറ്റുപേട്ട അയ്യപ്പൻ, കിരൺ നാരായണൻകുട്ടി, കുന്നത്തൂർ രാമു, കാഞ്ഞിരക്കാട്ട്​ ശേഖരൻ, തെച്ചിക്കോട്ടുകാവ്​ ദേവീദാസൻ, ഉണ്ണിമങ്ങാട്​ ഗണപതി, ചിറക്കാട്ട്​ അയ്യപ്പൻ, ഭാരത്​ വിശ്വനാഥൻ, വേമ്പനാട്​ വാസുദേവൻ, ഉഷശ്രീ ദുർഗാപ്രസാദ്​ എന്നീ ആനകളാണ്​ പകൽപ്പൂരത്തിന്​ അണിനിരക്കുന്നത്​. വൈകീട്ട്​ നാലിന്​ നടൻ ജയറാമും 111ലധികം കലാകാരന്മാരും പ​ങ്കെടുക്കുന്ന പഞ്ചാരിമേളം, കുടമാറ്റം. പത്താം ഉത്സവദിവസമായ 24ന് രാവിലെ എട്ടിന്​ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ടുസദ്യ. വൈകീട്ട്​ ആറിന്​ അമ്പലക്കടവ്​ ദേവീക്ഷേത്രത്തിൽ ആറാട്ട്​, രാത്രി രണ്ടിന്​ മൈതാനത്ത് ആറാട്ട് എതിരേൽപ്, ക്ഷേത്രസന്നിധിയിൽ അഞ്ചിന് കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. എട്ടാം ഉത്സവദിനമായ ചൊവ്വാഴ്ച വലിയവിളക്ക് ദേശവിളക്കായി ആചരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.