'സത്​ക്രിയ' അവാർഡ്​ പി.ജെ. ജോസഫിന്​

പത്തനംതിട്ട: ചന്ദനപ്പള്ളി സാൻ ജോർജിയൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുള്ള സത്​ക്രിയ അവാർഡിന് മുൻ മന്ത്രി പി.ജെ. ജോസഫ് അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് 24ന് വെട്ടിപ്പുറം മാർ യൗസേബിയോസ് പാലിയേറ്റിവ് സെന്‍ററിൽ നടക്കുന്ന സമ്മേളനത്തിൽ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അവാർഡ് സമ്മാനിക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഭൂരഹിതർക്ക് ഭൂമി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും വൃക്കരോഗികൾക്കുള്ള ചികിത്സ ധനസഹായ വിതരണവും പി.ജെ. ജോസഫ് നിർവഹിക്കും. ഇടത്തിട്ടയിൽ മൂന്നുപേർക്കാണ് സൗജന്യമായി സ്ഥലം നൽകുന്നത്. വാർത്തസമ്മേളനത്തിൽ ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജേക്കബ് കുറ്റിയിൽ, ജസ്റ്റസ് നാടാവള്ളിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.