കെ.എ. ഫ്രാൻസിസിന്‍റെ ചിത്രപ്രദർശനം ഇന്നുമുതൽ

കോട്ടയം: ചിത്രകാരനും പത്രപ്രവർത്തകനുമായ കെ.എ. ഫ്രാൻസിസിന്‍റെ 'സ്‌മോൾ ഈസ് ബ്യൂട്ടിഫുൾ' ചിത്രപ്രദർശനം തിങ്കളാഴ്ച മുതൽ. കോട്ടയം ഡി.സി കിഴക്കേമുറിയിടത്തിലുള്ള ലളിതകല അക്കാദമി ആർട്ട്‌ ഗാലറിയിലാണ്​ മുന്നൂറോളം ചിത്രങ്ങളുടെ പ്രദർശനം. കടുപ്പത്തിലൊരു ചായ കുടിച്ച്​ പ്രദർശനം കാണാമെന്നതാണ്​ പ്രത്യേകത. ശനിയാഴ്ച വരെ രാവിലെ 10 മുതൽ ആറുവരെ ​ ചിത്രങ്ങൾ കാണാം. കാൻവാസിലൊരുക്കുന്ന ആക്രിലിക് പെയിന്‍റിങ്ങുകൾ നിറപ്പകിട്ടാർന്നതും പുതുമയുള്ളതുമാണ്​. ​ആവശ്യക്കാർക്ക്​ വാങ്ങാനും കഴിയും. ഇത്രയേറെ കൊച്ചുചിത്രങ്ങൾ ഒന്നിച്ച്​ ഒരിടത്ത്​ പ്രദർശിപ്പിക്കുന്നത് ഇതാദ്യമാണെന്ന്​ സംഘാടകർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.