തൊടുപുഴ: ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാകും അന്വേഷിക്കുക. പ്രതി ഹമീദിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്ന കാര്യത്തിൽ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പ്രതിയുമായുള്ള തെളിവെടുപ്പ് ശനിയാഴ്ചതന്നെ പൊലീസ് പൂർത്തിയാക്കിയിരുന്നു. ഹമീദ് കുറ്റം സമ്മതിക്കുകയും കൃത്യമായ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി വിപുലമായ അന്വേഷണം ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ലഭിച്ച തെളിവുകളിൽ എന്തെങ്കിലും വ്യക്തത വരുത്തേണ്ടതുണ്ടെങ്കിൽ മാത്രമേ പ്രതിയെ കസ്റ്റഡിയിൽ വാങ്ങൂ. നിശ്ചിത സമയത്തിനകം തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനിടെ, സമീപത്ത് പമ്പുകളില്ലാത്ത ചീനിക്കുഴിയിലെ തന്‍റെ കടയിൽ വിൽക്കാനായി കൊല്ലപ്പെട്ട ഫൈസൽ വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോൾ ആരുമറിയാതെ പ്രതി കുപ്പികളിലാക്കി കടത്തുകയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.