കോട്ടയം: വ്യക്തി വിരോധത്തിന്‍റെ പേരിലല്ല, കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്‍റെ പേരിലാണ് എം.എം. മണിക്കെതിരെ താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കേസെടുത്തതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മണിയുടെ നാക്കും പ്രവൃത്തിയും ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം.എം. മണി വീണിടത്ത് കിടന്ന് ഉരുളുകയാണ്. മണിയുടെ ശത്രു അദ്ദേഹത്തിന്‍റെ നാക്ക് തന്നെയാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു. ഹൈകോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തനിക്കെതിരെ കെട്ടിച്ചമച്ചതാണ് അഞ്ചല്‍ ബേബി വധക്കേസെന്ന് എം.എം. മണി ആരോപിച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ. 2012 ല്‍ തൊടുപുഴക്കടുത്ത് മണക്കാടായിരുന്നു പ്രസംഗം. പാര്‍ട്ടി യോഗത്തിലെ മണിയുടെ പ്രസംഗം സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത് വിട്ടത്. അന്ന് മണി അത് നിഷേധിച്ചില്ല. അതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ല. ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ അവരെ അപമാനിക്കുന്ന സ്വഭാവമാണ് എം.എം. മണിക്കെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.കെ.പി.സി.സി അച്ചടക്ക സമിതി ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.