ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കും -ബസുടമ സംയുക്ത സമിതി

കോട്ടയം: വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രനിരക്കുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ മാർച്ച്​ 24 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ്​ പണിമുടക്കിൽ ജില്ലയിലെ മുഴുവൻ ബസുകളും പ​​​​​​​​​​​​​​​​​​​​​ങ്കെടുക്കുമെന്ന്​ ബസുടമ സംയുക്ത സമിതി അറിയിച്ചു. കോവിഡ്​ പ്രതിസന്ധിക്കുശേഷം ജില്ലയിൽ 70 ശതമാനം ബസുകൾ മാത്രമേ സർവിസ്​ ആരംഭിച്ചിട്ടുള്ളൂ. പ്രവർത്തനത്തിന്​ അനുപാതികമായി വരുമാനം ലഭിക്കാത്തതിനാലാണ്​ ഇവ മുടങ്ങാൻ കാരണം. മിനിമം യാത്രനിരക്ക്​ 12 രൂപയായും വിദ്യാർഥികളുടെ മിനിമം നിരക്ക്​ ആറുരൂപയായി ഉയർത്തണമെന്നും കോവിഡ്​ കാലഘട്ടത്തിലെ റോഡ്​ നികുതി പൂർണമായി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബസുടമ സംയുക്ത സമിതി ചെയർമാൻ ടി.ജെ. ജോസഫ്​ അധ്യക്ഷതവഹിച്ചു. ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശ്ശേരി ഉദ്​ഘാടനം ചെയ്തു. കെ.എസ്​. സുരേഷ്​, എ.സി. സത്യൻ, പി.വി. ചാക്കോ പുല്ലത്തിൽ, ടി.യു. ജോൺ, ജോണി ആന്‍റണി, ഡാന്‍റിസ്​ അലക്സ്​, ജാക്സൺ, റോണി ജോസഫ്​ എന്നിവർ സംസാരിച്ചു പരിപാടികൾ കോട്ടയം സി.എം.എസ്​ കോളജ്​ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം: സംസ്ഥാന ഗുസ്തി മത്സരം, വൈകു- 4.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.